ആധാർ കാർഡ്​ എടുക്കാം ഫ്രീ സിം നേടാം രുചിയും നുണയാം

മലപ്പുറം: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദർശന, വിപണന മേള തിങ്കളാഴ്ച മലപ്പുറം എം.എസ്.പി എൽ.പി സ്കൂൾ മൈതാനത്തിൽ തുടങ്ങും. ജില്ല ഇൻഫർമേഷൻ ഓഫിസി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള നടത്തുന്നത്. കുടുംബശ്രീയുടെ 40 സ്റ്റാളുകളടക്കം വിവിധ വകുപ്പുകളുടെ 90 സ്റ്റാളുകൾ മേളയിലുണ്ടാകുമെന്ന് ജില്ല കലക്ടർ അമിത് മീണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുടുംബശ്രീ യൂനിറ്റുകൾ നിർമിച്ച ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവുമുണ്ടാകും. മേളയിലെത്തുന്നവർക്ക് അക്ഷയ സൗജന്യ വൈ ഫൈ സൗകര്യവും സൗജന്യ ബി.എസ്.എൻ.എൽ സിം കാർഡും ഒാഫറുകളും ലഭിക്കും. ആധാർ കാർഡ് അടക്കമുള്ള സർക്കാറി​െൻറ വിവിധ ഓൺലൈൻ സേവനങ്ങളും അക്ഷയ ഒരുക്കിയിട്ടുണ്ട്. സർക്കാറി​െൻറ വിവിധ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും മേളയിലുണ്ടാവും. ആനുകൂല്യങ്ങളെ സംബന്ധിച്ചും പദ്ധതികളെക്കുറിച്ചും ജനങ്ങളിലേക്കെത്തിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെയും ഫിഷറീസ് വകുപ്പി​െൻറയും നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യമേളയാണ് പ്രധാന ആകർഷണം. കടൽ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങളുമായി ജില്ലയുടെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തി 'ഉമ്മാ​െൻറ വടക്കിനി' ആണ് കുടുംബശ്രീ അവതരിപ്പിക്കുക. ചക്കയുടെ മൂല്യ വർധിത വസ്തുക്കളുടെ പ്രദർശനവും വിപണനവും ചക്ക മഹോത്സവവും മേളയിലുണ്ടാവും. ഹരിതകേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നിവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും ലഹരി ഉപയോഗത്തി​െൻറ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണവുമുണ്ടാകും. ആരോഗ്യ വിഭാഗത്തി​െൻറ പ്രത്യേക സ്റ്റാൾ, നവ സംരംഭകരെ േപ്രാത്സാഹിപ്പിക്കാനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികളും വ്യവസായ ആനുകൂല്യങ്ങളെക്കുറിച്ചും ബോധവത്കരണം, ദിവസേന സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ മുഖ്യ ആകർഷണമാണ്. ഞായറാഴ്ച മൂന്നിന് മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ അമിത് മീണ, എം.പിമാർ എം.എൽ.എമാർ മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയുടെ സമഗ്ര വിവരം ഉൾപ്പെടുത്തി ജില്ല ഭരണകൂടെ തയാറാക്കിയ മൊബൈൽ ആപ് ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും. മേയ് 13 വരെയാണ് മേള.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.