മലപ്പുറം: പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ അമ്മമാർക്കൊപ്പം ഒരുദിനം. അവർക്കൊപ്പം ഇരിക്കാനും അനുഭവങ്ങൾ പങ്കിടാനും പരിശ്രമങ്ങളുടെയും സ്നേഹത്തിെൻറയും തീവ്രത മനസ്സിലാക്കാനും ഒരവസരം ഒരുക്കുകയാണ് ജില്ല ഭരണകൂടവും സമഗ്ര സംയോജിത വൈകല്യ ചികിത്സ സ്ഥാപനമായ 'റിച്ചും'. മേയ് 11ന് വൈകീട്ട് അഞ്ചിന് മലപ്പുറം കോട്ടക്കുന്ന് തുറന്ന ഒാഡിറ്റോറിയത്തിൽ ആരംഭിക്കുന്ന 'അമ്മനിലാവ്' പരിപാടിയിൽ മറ്റ് അമ്മമാരും വിദ്യാർഥികളും നാട്ടുകാരും പെങ്കടുക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉൗർജം പകരാനും ആരോഗ്യപരമായ സംവാദങ്ങൾ ഒരുക്കാനുമാണ് പരിപാടി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ അധ്യക്ഷത വഹിക്കും. ജില്ല കലക്ടർ അമിത്മീണ മുഖ്യാതിഥിയാകും. മജീഷ്യൻ ഗോപിനാഥ് മുതുകാട്, സിനിമാതാരം ശരത് ദാസ് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.