തദ്ദേശ സ്ഥാപനങ്ങളിലെ മുടങ്ങിയ പദ്ധതികൾ; തുടർ ഫണ്ട്​ അനിവാര്യമെങ്കിൽ മാത്രം

മഞ്ചേരി: കഴിഞ്ഞ മാർച്ച് 31ന് പൂർത്തിയാക്കാത്ത പദ്ധതികളുടെ നിലവിലെ അവസ്ഥ പരിശോധിച്ച് അനിവാര്യമെങ്കിൽ മാത്രം ഫണ്ട് വിനിയോഗിച്ചാൽ മതിയെന്ന് സർക്കാർ നിർദേശം. സ്ഥിതി അവലോകനം നടത്തി നടപ്പാക്കേണ്ടതില്ലെന്ന് കണ്ടെത്തിയാൽ ഉപേക്ഷിക്കുകയും പാതിവഴിക്കിട്ടവ പാഴ്ചെലവില്ലാതെ പൂർത്തിയാക്കുകയും വേണം. കരാറിൽ ഒപ്പിട്ട പദ്ധതികളെ നിർവഹണം ആരംഭിച്ചവയാക്കി കണക്കാക്കും. വ്യക്തിഗത ആനുകൂല്യം നൽകുന്ന പദ്ധതിയാണെങ്കിൽ പർച്ചേസിങ് ഒാർഡർ നൽകിയവ, 2018 മാർച്ച് അവസാനം ട്രഷറിയിൽ പേയ്മ​െൻറിന് നൽകാനാവാത്തവ, ലൈഫ് മിഷൻ പദ്ധതികൾ എന്നിവ സ്പിൽ ഒാവറിലെ പ്രത്യേക വിഭാഗമാക്കി അധികവിഹിതം ലഭിക്കാൻ സാധ്യതയുള്ളവയായി കണക്കാക്കും. ബാക്കിയുള്ള സ്പിൽ ഒാവർ പദ്ധതികളെല്ലാം മറ്റൊരു കാറ്റഗറിയിൽ പരിഗണിക്കും. അധിക വിഹിതം വേണ്ട സ്പിൽ ഒാവർ പദ്ധതികൾ പ്രത്യേകം നൽകണം. അധികവിഹിതം തുടക്കത്തിൽ തരില്ല. ബജറ്റ് വിഹിതം ചെലവഴിച്ച ശേഷം മാത്രമാണ് അനുവദിക്കുക. മറ്റെല്ലാ സ്പിൽ ഒാവർ പദ്ധതികളും നടപ്പു വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് തുകയെടുത്ത് പൂർത്തിയാക്കണമെന്നും വ്യക്തമാക്കി. സ്പിൽ ഒാവർ പദ്ധതികളെ രണ്ടു വിഭാഗമായി തിരിച്ച് വാർഷിക പദ്ധതിയുടെ ഭാഗമാക്കാനുള്ള ക്രമീകരണം ഒാൺലൈനിൽ ഏർെപ്പടുത്തും. ഒരു തദ്ദേശ സ്ഥാപനത്തി‍​െൻറ ഈ വർഷത്തെ പദ്ധതി മതിപ്പു ചെലവു കണക്കാക്കി അന്തിമമാക്കുമ്പോൾ അടങ്കലിൽ ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുള്ള തുകക്ക് പുറമെ ആദ്യവിഭാഗം സ്പിൽ ഒാവർ പദ്ധതികൾ പൂർത്തിയാക്കാനും വിഹിതം തികയുമെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്. പൂർത്തിയാവാത്ത പദ്ധതികൾ രണ്ടു വിഭാഗങ്ങളാക്കി വേർതിരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.