കുന്തിപ്പുഴ സഫീർ വധം: ലുക്ക് ഔട്ട് നോട്ടീസിറക്കി

മണ്ണാർക്കാട്: കുന്തിപ്പുഴയിലെ യൂത്ത്ലീഗ് പ്രവർത്തകൻ സഫീർ വധക്കേസിൽ ഒളിവിൽ പോയ രണ്ട് പ്രതികൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. നമ്പിയത്ത് വീട്ടിൽ അബ്ദുൽ നാസർ (37), സഹോദരൻ നിസാർ (26) എന്നിവർക്കെതിരെയാണ് ജില്ല പൊലീസ് മോധാവി ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഗൂഢാലോചന നടത്തിയ പ്രതികളാണിവർ. വിവരം ലഭിക്കുന്നവർ 04912 534011, 0466 2222409, 9497 990097, 9497 980617 നമ്പറുകളിൽ അറിയിക്കണമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം 11 പ്രതികളെ പിടികൂടിയിരുന്നു. ഇതിൽ ഒന്നാംപ്രതി പൊടി ബഷീർ ഒഴികെ മറ്റ് പ്രതികൾക്ക് ഹൈകോടതിയും ജില്ല കോടതിയും ജാമ്യം നൽകിയിരുന്നു. സംഭവം കഴിഞ്ഞ് മൂന്ന് മാസം പോലുമാവാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.