മഴക്കാല രോഗപ്രതിരോധ പ്രവർത്തനം ഊർജിതമാക്കണം ^താലൂക്ക്​ വികസന സമിതി

മഴക്കാല രോഗപ്രതിരോധ പ്രവർത്തനം ഊർജിതമാക്കണം -താലൂക്ക് വികസന സമിതി പട്ടാമ്പി: മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് താലൂക്ക് വികസന സമിതി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പി​െൻറ ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും മലേറിയ കണ്ടെത്തിയ ഓങ്ങല്ലൂരിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർദേശിച്ചു. ഭൂമിയുടെ കെ.എൽ.യു അനുമതി ലഭിക്കാത്തതിനാൽ സർക്കാർ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവന പദ്ധതികൾ അവതാളത്തിലാണെന്നും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാവണമെന്നും നഗരസഭ ആക്ടിങ് ചെയർമാൻ സി. സംഗീത ആവശ്യപ്പെട്ടു. ടെൻഡറുകൾ കഴിഞ്ഞ റോഡുകൾ പ്രവൃത്തി നടക്കാത്തത് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എ. കൃഷ്ണകുമാർ, എം. രജിഷ, തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ, തഹസിൽദാർ കാർത്യായനി, ഡെപ്യൂട്ടി തഹസിൽദാർ ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു. കുടിവെള്ള വിതരണം തടസ്സപ്പെടും പട്ടാമ്പി: വാട്ടർ അതോറിറ്റിയുടെ നെല്ലായ-കുലുക്കല്ലൂർ സമഗ്ര കുടിവെള്ള പദ്ധതി പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേയ് എട്ട്, ഒമ്പത് തീയതികളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.