ആലത്തൂർ: തരൂർ എന്ന കാർഷികഗ്രാമത്തിൽ അരനൂറ്റാണ്ടുകാലം സാമൂഹികപ്രവർത്തനം നടത്തിവന്ന പി. കേശവൻ എന്ന കേശവൻ മാസ്റ്റർ ഒാർമയായതോടെ നഷ്ടമായത് നാടിെൻറ വികസനത്തിനായി യത്നിച്ച വ്യക്തിയെ. റിട്ട. അധ്യാപകനും തരൂർ പബ്ലിക് വെൽഫെയർ അസോസിയേഷൻ സ്ഥാപകനും അന്നുമുതൽ മരണം വരെ സെക്രട്ടറിയുമായിരുന്നു. നെഹ്റു യുവ കേന്ദ്ര, ഹ്യൂമൻ റിസോഴ്സ് െഡവലപ്മെൻറ്, ഫ്രണ്ടസ് ഓഫ് ട്രീ, യുണൈറ്റഡ് നാഷൻസ് ഇൻഫർമേഷൻ സെൻറർ നാനെൽ കമ്മിറ്റി, ജില്ല ബസ് പാസ്ഞ്ചേഴ്സ് അസോസിയേഷൻ, കൺസ്യൂമർ ഓർഗനൈസേഷൻ, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ, ഫാർമേഴ്സ് ക്ലബ്, ചിൽഡ്രൻസ് ക്ലബ്, യുനസ്ക്കോ ക്ലബ്, ഫാമിലി വെൽഫെയർ കമ്മിറ്റി, ലെപ്രസി വെൽഫെയർ കമ്മിറ്റി, യൂത്ത് വെൽഫെയർ കമ്മിറ്റി തുടങ്ങി ഒട്ടനവധി സംഘടനകളിലും കമ്മിറ്റികളിലും പ്രവർത്തിച്ചിട്ടുണ്ട്. തരൂർ ആയുർവേദ ആശുപത്രി കൊണ്ടുവരുന്നതിനായി ഏറെ പ്രയത്നിച്ച വ്യക്തിത്വമാണ് കേശവൻ മാസ്റ്റർ. 65 വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്തുന്നതിനായി 1984ൽ 1.97 ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിന് ലഭ്യമാക്കി കൊടുത്തു. എന്നാൽ, സ്ഥലം ഏറ്റെടുത്ത ആരോഗ്യ വകുപ്പ് 30 വർഷം പിന്നെയും വൈകിപ്പിച്ച ശേഷമാണ് ആശുപത്രിയാക്കി ഉയർത്തിയത്. വാർധക്യസഹജമായ അവശതയാൽ ശനിയാഴ്ച രാവിലെയാണ് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ നിര്യാതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.