കാർഷിക മേഖല: സർക്കാർ ഇടപെടലുകൾ ലക്ഷ്യത്തിലെത്തിയില്ല ^മുഹമ്മദ് മുഹ്സിൻ എം.എൽ.എ

കാർഷിക മേഖല: സർക്കാർ ഇടപെടലുകൾ ലക്ഷ്യത്തിലെത്തിയില്ല -മുഹമ്മദ് മുഹ്സിൻ എം.എൽ.എ പട്ടാമ്പി: കാർഷിക മേഖലയിൽ സമ്പൂർണ മികവ് കൈവരിക്കുന്നതിൽ സർക്കാർ ഇടപെടലുകൾ ലക്ഷ്യത്തിലെത്തിയില്ലെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. പട്ടാമ്പിയിൽ ജില്ലതല കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ, കൃഷിയിലേക്ക് കടന്നുവരാനുള്ള താൽപര്യം ജനങ്ങളിലുണ്ടാക്കാൻ വിവിധ പദ്ധതികൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാർഷിക പ്രദർശനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി.എം. നീലകണ്ഠൻ, എ. കൃഷ്ണകുമാർ, എം. രജിഷ, സിന്ധു മാവറ, വൈസ് പ്രസിഡൻറുമാരായ കെ.സി. ഗോപാലകൃഷ്ണൻ, സൈനബ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. ഷാബിറ, പി.പി. ഇന്ദിരദേവി, പാർട്ടി പ്രതിനിധികളായ യു. അജയകുമാർ, ഇ.പി. ശങ്കരൻ, പി.ടി. വേണുഗോപാൽ, എ.കെ. ദേവദാസൻ എന്നിവർ സംസാരിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ ഡോ. കെ. സിന്ധു സ്വാഗതവും കൃഷി അസി. ഡയറക്ടർ സൂസൻ ബഞ്ചമിൻ നന്ദിയും പറഞ്ഞു. കർഷകർക്കും വനിതകൾക്കും വിദ്യാർഥികൾക്കും വിവിധ മത്സരങ്ങൾ നടന്നു. ഓല മെടയൽ, നെല്ലുകുത്ത് എന്നിവ ആവേശമായി. വിവിധ കലാപരിപാടികളും നടന്നു. ഞായറാഴ്ച രാവിലെ കാർഷിക സെമിനാർ കൃഷ്ണൻകുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിത്രം: mohptb 51 ജില്ല കിസാൻ മേള മുഹമ്മദ് മുഹ്സിൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.