കോഴിക്കോട്: രോഗം മാറി ഏറെക്കാലത്തിനു ശേഷം ഡോക്ടർമാർക്ക് നന്ദിപറയാനായി പന്തീരാങ്കാവിലെ ആസ്റ്റൺ സ്പെഷാലിറ്റി ആശുപത്രിയിലെ പൂർവരോഗികൾ ഒത്തുകൂടി. ആശുപത്രിയിൽനിന്ന് ഓർത്തോ ആൻഡ് ജോയൻറ് റീപ്ലേസ്മെൻറ് സർജറി കഴിഞ്ഞവരാണ് ആസ്റ്റൺ വാക്സ് എന്നപേരിൽ വീണ്ടും ഒത്തുചേർന്നത്. ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. 250ഓളം രോഗികളും ബന്ധുക്കളും ആസ്റ്റൺ കുടുംബാംഗങ്ങളുമുൾപ്പടെ 500ഓളം പേരാണ് സംഗമത്തിനെത്തിയത്. ആസ്റ്റൺ ചെയർമാനും മെട്രോമെഡ് കാർഡിയാക് സെൻററിലെ ഇൻറർവെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോ. മുഹമ്മദ് മുസ്തഫ, മാനേജിങ് ഡയറക്ടർ മുഹമ്മദ് ഉസ്മാൻ, ചീഫ് ഓർത്തോപീഡിക് സർജൻ ഡോ. എം. മുഹമ്മദ് ഹാസിൽ, ഡോ. സി.എം. അസ്ഹർ, ദാസൻ മൂപ്പിൽ, രാജൻ, ജനാർദനൻ എന്നിവർ സംസാരിച്ചു. രോഗികൾ അനുഭവങ്ങൾ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.