ആതവനാ​െട്ട വയൽ നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണം ^ഡി.വൈ.എഫ്.ഐ

ആതവനാെട്ട വയൽ നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണം -ഡി.വൈ.എഫ്.ഐ വളാഞ്ചേരി: ആതവനാട് പഞ്ചായത്തിനകത്തെ അനധികൃത വയൽ നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആതവനാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. കെ. സിദ്ദീഖ്. കെ.പി. വൃന്ദരാജ്, കെ.പി. പ്രജീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രാഹുൽ എസ്. പ്രഭു രക്തസാക്ഷി പ്രമേയവും വൃന്ദരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെ. പ്രസാദ് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക്‌ സെക്രട്ടറി സി. അബ്‌ദുൽ കരീം സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. എ. മമ്മു, സി. രാജേഷ്, എ. സൈതലവി, കെ.പി. അശ്വിൻ എന്നിവർ സംസാരിച്ചു. കെ. ദിലീപ്, രാഹുൽ എസ്. പ്രഭു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ. മുഹമ്മദാലി (പ്രസി.), ഡോ. മാനസി, ആബിദ് (വൈസ് പ്രസി.), രാഹുൽ എസ്. പ്രഭു (സെക്ര.), വൃന്ദരാജ്, ഇക്ബാൽ (ജോ.സെക്ര.), എം. വിജീഷ് (ട്രഷ.). ചന്ദനക്കാവ് ഗൗരി ലങ്കേഷ് നഗറിൽ നടന്ന പൊതുസമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ, അഡ്വ. എൻ.വി. വൈശാഖൻ, സി. രാജേഷ് എന്നിവർ സംസാരിച്ചു. കെ. പ്രസാദ് സ്വാഗതവും സുധീർ ബാബു നന്ദിയും പറഞ്ഞു നമ്മളൊന്നാണ് മുദ്രാവാക്യമുയർത്തി 'മിലൻ' ഇന്ന് സമാപിക്കും താനൂർ: കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ താനൂരിൽ സംഘടിപ്പിച്ച ദേശീയോത്സവം 'മിലന്' ഞായറാഴ്ച സമാപനമാകും. പത്ത് ദിനങ്ങളിലായി ഇന്ത്യയുടെ പരിച്ഛേദം താനൂരിൽ അവതരിപ്പിക്കുകയായിരുന്നു ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാർ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദൃശ്യ, ശ്രാവ്യകലകളും രംഗ, അനുഷ്ഠാനകലകളും ചിത്രകലയും അവതരിപ്പിച്ച കലാകാരന്മാർ ഞായറാഴ്ച വൈകീട്ടത്തെ കലാവിരുന്നോടെ താനൂരിനോട് വിട പറയും. 'ഹം ഏക് ഹെ' മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾക്ക് തുടക്കമായത്. ദേവധാർ സ്‌കൂളിൽ നടക്കുന്ന സമാപന സമ്മേളനത്തി​െൻറ ഉദ്ഘാടനം വൈകീട്ട് അഞ്ചിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. വി. അബ്‌ദുറഹ്മാൻ എം.എൽ.എ അധ്യക്ഷത വഹിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങൾ അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.