ആലത്തിയൂർ (മലപ്പുറം): ഹർത്താലിെൻറ പേരിൽ മതവിശ്വാസികളെ കലാപത്തിന് പ്രേരിപ്പിച്ച് മലപ്പുറത്തെ കശ്മീരാക്കാനാണ് വർഗീയശക്തികൾ ശ്രമിച്ചതെന്നും ഇൗ നീക്കം ചെറുത്ത് തോൽപ്പിക്കണമെന്നും ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം സി.കെ. പത്മനാഭൻ. സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനമുന്നേറ്റയാത്ര തിരൂർ ആലത്തിയൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്ക് മുമ്പ് മലപ്പുറത്ത് സിനിമാശാലകൾ കത്തിച്ചതിെൻറയും പുഴകളിലും മറ്റും ബോംബുകൾ സ്ഥാപിച്ചതിെൻറയും പിറകിലുള്ള ശക്തികൾ തന്നെയാണ് വാട്സ്ആപ് ഹർത്താലിെൻറ പേരിൽ കുഴപ്പമുണ്ടാക്കിയത്. മലപ്പുറം ജില്ല പാകിസ്താനിലല്ലെന്നും നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയിലാണെന്നും അവർ ഓർക്കുന്നത് നല്ലതാണെന്നും പത്മനാഭൻ പറഞ്ഞു. കേരളം ഇരകളുടെ നാടായി മാറിയെന്നും പൊലീസും സർക്കാറും വേട്ടക്കാരുടെ കൂടെയാണെന്നും ജാഥ ക്യാപ്റ്റൻ കുമ്മനം രാജശേഖരൻ പറഞ്ഞു. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ വീട്ടിൽ പോവാതെ മുഖ്യമന്ത്രി റൂട്ട് മാറി നടന്നു. താമസിയാതെ അദ്ദേഹത്തിന് റോഡിലൂടെ പോവാൻ കഴിയാതെ ഹെലികോപ്റ്ററിൽ യാത്ര ചെയ്യേണ്ടി വരും. ഹർത്താൽ മറവിൽ ഒരു സമുദായത്തിെൻറ കടകൾ മാത്രം കൊള്ളയടിച്ചത് സി.പി.എമ്മും കോൺഗ്രസും ലീഗുമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ജനചന്ദ്രൻ മാസ്റ്റർ, രഘുനാഥ്, ആലിഹാജി, ബാദുഷ തങ്ങൾ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഗീതാ മാധവൻ, സുകുമാരി, പ്രേമൻ മാസ്റ്റർ, മെഹബൂബ്, രവി തേലത്ത്, മനോജ് പാറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. കെ.പി. മാധവൻ സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.