മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുന്നു ^ഒ. അബ്​ദുറഹ്മാൻ

മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കുന്നു -ഒ. അബ്ദുറഹ്മാൻ എടവണ്ണ: ജനാധിപത്യത്തി​െൻറ ഈറ്റില്ലമായ ഇന്ത്യയിൽ മോദി ഭരണകാലം ആരംഭിച്ചതോടെ മാധ്യമങ്ങൾ ഭയപ്പെടുകയാണെന്ന് മാധ്യമം, മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. അനിഷ്ടകരമായ വാർത്ത വന്നാൽ അന്യായ നിയമങ്ങൾ ഉപയോഗിച്ചും തുറുങ്കിലിലടച്ചും മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയും ഫാഷിസം സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'മാധ്യമം' വിചാരവേദി പത്തപ്പിരിയം ചാപ്റ്റർ സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മെഹബൂബ് പത്തപ്പിരിയം അധ്യക്ഷത വഹിച്ചു. വി.ആർ. അനൂപ്, ആരിഫ് സെയിൻ, പി.എം.എ. ഗഫൂർ, പി. അബ്ദുല്ലക്കുട്ടി മാസ്റ്റർ, ബി. അബ്ബാസലി മാസ്റ്റർ, അമീൻ കാരകുന്ന് എന്നിവർ സംസാരിച്ചു. വി. അംജദ് സ്വാഗതവും മജീദ് തുവ്വക്കാട് നന്ദിയും പറഞ്ഞു. മുതിർന്ന പ്രാദേശിക മാധ്യമപ്രവർത്തകരായ കെ. അബ്ദുറഹീം മദനി, അഹമ്മദ് കുട്ടി ഐന്തൂർ, പത്ര ഏജൻറ് വി. അബ്ദുൽ കരീം എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.