പൊന്നാനി: സർഗാത്മകതയിലൂടെ പുത്തൻ ആശയങ്ങൾ രൂപപ്പെടുത്തുമ്പോഴാണ് പുതിയ ചിന്തകൾ പിറവികൊള്ളുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ യുറീക്ക സംഘടിപ്പിച്ച കുട്ടികളുടെ രചന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നാനി സിവിൽ സർവിസ് അക്കാദമിയിൽ മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ്. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗോപീകൃഷ്ണൻ, രാമകൃഷ്ണൻ കുമരനല്ലൂർ, അഷ്ടമൂർത്തി, ജാനു, കെ. വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.