പരിഷത്ത്​ സംസ്ഥാന വർണോത്സവത്തിന് ഇന്ന് തുടക്കം

നിലമ്പൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്ക വിജ്ഞാനോത്സവ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന വർണോത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ നിലമ്പൂർ മുക്കട്ട ഗവ. എൽ.പി സ്കൂളിൽ നടക്കും. സ്കൂൾ, പഞ്ചായത്ത്, മേഖല, ജില്ല തലത്തിൽ മത്സരിച്ച് യോഗ്യത നേടിയ ഹൈസ്കൂൾ വിദ്യാർഥികളാണ് വരയുടെ ഉത്സവത്തിൽ മാറ്റുരക്കുന്നത്. പരിസ്ഥിതി, വികസനം, ആരോഗ്യം, ഇരുണ്ടകാലത്തെ കല എന്നിവ പ്രമേയമാക്കിയാണ് ചിത്രരചന. ആർടിസ്റ്റ് സഗീർ ഉദ്ഘാടനം ചെയ്യും. രേഖാചിത്രങ്ങൾ, പോസ്റ്ററിങ് തുടങ്ങിയവയാണ് ആദ്യദിന പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.