വർഗീയവത്കരണത്തിന് ആർ.എസ്.എസിന് ബലാൽസംഗവും ഉപകരണം -ഡോ. കെ. ഹേമലത തിരൂർ: ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത വളർത്തി ജനങ്ങൾക്കിടയിൽ വിഭാഗീയചിന്ത വളർത്തുന്ന ആർ.എസ്.എസ്, വർഗീയവത്കരണത്തിന് ബലാൽസംഗത്തെയും ഉപകരണമാക്കുകയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ പ്രസിഡൻറ് ഡോ. കെ. ഹേമലത. എൻ.എഫ്.പി.ഇ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ കേന്ദ്ര നിലപാടുകൾക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം തൊഴിലാളികളും അണിനിരക്കണമെന്നും ഡോ. ഹേമലത പറഞ്ഞു. പി. കരുണാകരൻ എം.പി അധ്യക്ഷത വഹിച്ചു. വി.എ.എൻ. നമ്പൂതിരി രചിച്ച 'എൻ.പി. പത്മനാഭൻ: കമ്പിത്തപാൽ ജീവനക്കാരുടെ സമരനായകൻ' പുസ്തകം ഡോ. കെ. ഹേമലത പ്രകാശനം ചെയ്തു. സി. ചന്ദ്രൻപിള്ള പുസ്തകം ഏറ്റുവാങ്ങി. കോൺഫെഡറേഷൻ അഖിലേന്ത്യ പ്രസിഡൻറ് കെ.കെ.എൻ. കുട്ടി, സെക്രട്ടറി ജനറൽ എം. കൃഷ്ണൻ, എൻ.എഫ്.പി.ഇ സെക്രട്ടറി ജനറൽ ആർ.എൻ. പരാശർ, മുൻ സെക്രട്ടറി ജനറൽ സി. ചന്ദ്രൻപിള്ള, അഖിലേന്ത്യ പ്രസിഡൻറ് ഗിരിരാജ് സിങ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സി.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡൻറ് വി. ശശികുമാർ, എഫ്.എസ്.ഇ.ടി.ഒ ജനറൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, സന്തോഷ്കുമാർ, കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ, വി.എ. മോഹനൻ, എസ്.എസ്. അനിൽ, പി.പി. കൃഷ്ണൻ, ഡി.ബി. മൊഹന്തി, പി. സുരേഷ്, പാണ്ഡുരംഗറാവു എന്നിവർ സംസാരിച്ചു. എ. വിജയരാഘവൻ സ്വാഗതവും എം. തോമസ് നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.