പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കം

മലപ്പുറം: 18ാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ ഖിലാഫത്ത് കാമ്പസില്‍ നടക്കുമെന്ന് ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പഠന ക്ലാസിന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. 9.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ ഒമ്പതിന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് അഞ്ചിന് പ്രാർഥന സമ്മേളനത്തിന് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. ഭക്ഷണവും താമസവും സൗജന്യമാണ്. ദേശീയപാതയില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്‌റ്റോപ്പുകളില്‍ നിന്നായി 21 സ്‌പെഷല്‍ ബസുകൾ ക്യാമ്പ് നഗരിയിലേക്ക് രാവിലെയും വൈകീട്ടും സൗജന്യമായി ഓടും. ഫോൺ: 0483 2771819, 9895848826. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മുഹമ്മദുണ്ണി ഹാജി, എ.എം. കുഞ്ഞാന്‍ ഹാജി, കെ.എം. അക്ബര്‍, കെ.പി. ഉണ്ണീതു ഹാജി, അബ്ദുറഹ്മാന്‍ കാരാട്ട്, എം. ഹുസൈന്‍, കെ. മമ്മദ് ഹാജി, കെ. മായീന്‍, എം. യൂനുസ് ഫൈസ്, കെ. ഉസ്മാന്‍, വി. യൂസുഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.