മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷഫലം പുറത്തുവന്നപ്പോൾ കഴിഞ്ഞ വർഷത്തെ റെക്കോഡ് ഭേദിച്ച് എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് ചരിത്രനേട്ടം കൈവരിച്ചു. 2422 കുട്ടികൾ പരീക്ഷ എഴുതിയതിൽ 2417 പേരും വിജയിച്ചു. 290 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി. 143 കുട്ടികൾ ഒമ്പത് എ പ്ലസും നേടി. കലാകായിക-ശാസ്ത്രമേളയിലെ മികവുകൾക്കൊപ്പം പഠനരംഗത്ത് കഴിഞ്ഞ 10 വർഷമായിട്ടുള്ള നേട്ടവും സിവിൽ സർവിസ് പരീക്ഷയിൽ പൂർവവിദ്യാർഥികളുടെ ഇരട്ടവിജയവും സ്കൂൾ വിജയത്തിന് മാറ്റുകൂട്ടി. വിജയികളെ സ്കൂൾ മാനേജ്മെൻറും പി.ടി.എയും അനുമോദിച്ചു. മാനേജർ ബഷീർ എടരിക്കോട്, പ്രിൻസിപ്പൽ കെ. മുഹമ്മദ് ഷാഫി, പ്രധാനാധ്യാപിക ഖദീജാബി, പി.ടി.എ പ്രസിഡൻറ് പന്തക്കൻ ഖാദർ, കെ.പി. നാസർ, കെ.ആർ. ഗണേഷ്, പ്രമോദ് പാഴങ്കര, പി.എം. ആശിഷ്, അമീർ അലി, ജയ, മുജീബ് താനാളൂർ തുടങ്ങിയവർ സംസാരിച്ചു. ചരിത്രം ആവർത്തിച്ച് കോട്ടൂർ എ.കെ.എം മലപ്പുറം: മികവിെൻറ അടയാളമായി വീണ്ടും കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ. പത്താം ക്ലാസ് പരീക്ഷ എഴുതിയ 1023 കുട്ടികളേയും ഉപരിപഠനത്തിന് അർഹരാക്കി സ്കൂൾ സംസ്ഥാനതലത്തിൽ മൂന്നാമതെത്തി. കഴിഞ്ഞ വർഷവും സംസ്ഥാനതലത്തിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവൻ പേരെയും വിജയിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം പരീക്ഷക്കിരുന്ന 854 കുട്ടികളും വിജയിച്ചിരുന്നു. 101 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും 56 കുട്ടികൾ ഒമ്പത് വിഷയങ്ങളിൽ എ പ്ലസും നേടി. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രധാനാധ്യാപകന്‍ ബഷീര്‍ കുരുണിയൻ, മാനേജര്‍ കറുത്തെടത്ത് ഇബ്രാഹിം ഹാജി, പി.ടി.എ പ്രസിഡൻറ് ജുനൈദ് പരവക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.