വല്ലപ്പുഴ-നജാത്ത് റോഡ് ഉദ്‌ഘാടനം ചെയ്തു വല്ലപ്പുഴ: ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തിയ വല്ലപ്പുഴ-നജാത്ത് റോഡ് ബ്ലോക്ക് പ്രസിഡൻറ് എസ്. ശിവരാമൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ അഡ്വ. എ.എ. ജമാൽ അധ്യക്ഷത വഹിച്ചു. പി.കെ. മുത്തു തങ്ങൾ, എൻ.കെ. മൊയ്തുകുട്ടി ഹാജി, പി.കെ. ആറ്റക്കോയ തങ്ങൾ, കെ. അബ്ബാസ്, സി.കെ. ഉബൈദ്, ടി.പി. യൂസുഫ് ഹാജി, സി.കെ. മുസ്തഫ, ഇ.കെ. കോയാമുട്ടി, കളത്തിൽ കമ്മ ഹാജി എന്നിവർ സംബന്ധിച്ചു. തൂത പൂരം: പൊലീസ് യോഗം നാളെ ചെര്‍പ്പുളശ്ശേരി: തൂത പൂരം-കാളവേല എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന യോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൂത ഭഗവതി ക്ഷേത്രപരിസരത്ത് ചേരും. യോഗത്തില്‍ പൂരാഘോഷകമ്മിറ്റി അംഗങ്ങളും പ്രാദേശിക പൂരം-കാള കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കണമെന്ന് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ആറങ്ങോട്ടുകരയിൽ സാംസ്‌കാരിക പ്രതിരോധം ആറിന് പട്ടാമ്പി: ആറങ്ങോട്ടുകര കനവ് ആറിന് സാംസ്‌കാരിക പ്രതിരോധം സംഘടിപ്പിക്കും. വൈകീട്ട് മൂന്ന് മുതൽ കനവ് നാടകപ്പുരയിൽ വിവിധ പരിപാടികൾ അരങ്ങേറും. സ്ത്രീ-ദലിത്-പരിസ്ഥിതി വിഷയങ്ങളിൽ കുഞ്ഞു കവിതകൾ, കഥകൾ, പാട്ടുകൾ, നാടകം, ചിത്രരചന എന്നിവക്ക് ബിപിൻ ആറങ്ങോട്ടുകര, ജയപ്രകാശ് വരവൂർ, സതീശൻ മൊറാഴ എന്നിവർ നേതൃത്വം നൽകും. എം.ജി. ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് എന്ന ഡോക്യുമെൻററി പ്രദർശനം, ഫാഷിസ്റ്റ് കാലത്തെ സാംസ്‌കാരിക പ്രതിരോധം എന്ന വിഷയത്തിൽ എം.എ. ബേബിയുടെ പ്രഭാഷണം, ചർച്ച എന്നിവയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.