പരപ്പനങ്ങാടി: ടൗണിലെ ആറ് സ്ഥാപനങ്ങളിൽ മോഷണം. റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപത്തെ കറുത്താമാക്കാത്ത് ജംഷിയുടെ ജാസ് മൊബൈൽ ഷോപ്പ്, അസ്ലമിെൻറ വി.പി.ടി. മൊബൈൽസ്, ഹാശിമിെൻറ അംനാസ് ഫുട്വെയർ, തച്ചിലകം മുഹമ്മദിെൻറ ഇ.കെ.എം. സ്റ്റോർ എന്നിവയിലും സമീപത്തെ ലിൻസി, മണി എന്നീ ലോട്ടറി കടകളിലുമാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണം. വ്യാഴാഴ്ച്ച പുലർച്ച പത്രവിതരണത്തിനെത്തിയവരാണ് വിവരം പൊലീസിലറിയിച്ചത്. മോഷ്ടാക്കളുടേതെന്ന് കരുതുന്ന രക്തപ്പാടുകൾ തുടച്ച ലോട്ടറി കടലാസുകൾ കണ്ടെടുത്തതായും കാര്യമായ മോഷണം നടന്നിെല്ലങ്കിലും സാധന സാമഗ്രികൾ കേടുവരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം, പരപ്പനങ്ങാടിയിൽ മൊബൈൽ ഷോപ് കേന്ദ്രീകരിച്ചുള്ള മോഷണം ആവർത്തിക്കുകയാെണന്നും ടൗണിൽ സ്ഥാപിച്ച തെരുവുവിളക്കുകൾ മിഴി അടഞ്ഞിരിക്കുകയാെണന്നും സി.സി.ടി.വി സ്ഥാപിക്കുമെന്ന് നേരത്തെ എം.എൽ.എ നൽകിയ ഉറപ്പു പാലിക്കണമെന്നും മൊബൈൽ ഫോൺ റീട്ടേേലഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എ. ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.