അഗളി: ഭവാനിയിലെ രഹസ്യ ടണൽ നിർമാണത്തിന് തമിഴ്നാടിന് ഊർജം പകർന്നത് കേരളം വരഗാർ പുഴ അടക്കമുള്ള വിഷയങ്ങളിൽ തുടർന്ന നിസ്സംഗത. അപ്പർ ഭവാനി ഡാമിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയിരുന്ന സ്വാഭാവിക ജലസ്രോതസ്സ് തമിഴ്നാട് കൊട്ടിയടച്ചതോടെ അകാലത്തിൽ ചരമം അടഞ്ഞ പുഴയാണ് വരഗാർ. 2006ലാണ് തമിഴ്നാട് കേരളത്തിലേക്കുള്ള നീരൊഴുക്ക് തടഞ്ഞത്. എന്നാൽ, കേരള അധികൃതരുടെ ഭാഗത്തു നിന്നും വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഭവാനിയുടെ പ്രധാന കൈവഴിയാണ് വരഗാർ. അപ്പർ ഭവാനി ഡാമിൽ നിന്നുള്ള അധിക ജലമാണ് വരഗാറിെൻറ ഒഴുക്കിനെ സമ്പുഷ്ടമാക്കിയിരുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗോത്ര ജനതയും തമിഴ് വംശജരും ഇതര വിഭാഗങ്ങളും അധിവസിക്കുന്ന ഇടവാണി, അരളിക്കോണം, പട്ടണക്കൽ, പുതൂർ എന്നിവടങ്ങളിലൂടെ ഒഴുകി രംഗനാഥപുരത്ത് ഭവാനിയുമായി ചേരുന്ന വരഗാറിനെ ആശ്രയിച്ച് ജീവിച്ചിരുന്നവർക്ക് തമിഴ്നാടിെൻറ പ്രവൃത്തി ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പലരും കാർഷികവൃത്തി ഉപേക്ഷിച്ചു. നീരൊഴുക്ക് തടഞ്ഞ തമിഴ്നാടിെൻറ പ്രവൃത്തിക്കെതിരെ സംസ്ഥാന സർക്കാർ തുടർന്ന മൗനം ഏറെ വിവാദമുയർത്തിയിരുന്നു. അപ്പർ ഭവാനി ഡാമിൽ തമിഴ്നാട് വർഷങ്ങൾക്കു മുമ്പും ഇത്തരത്തിൽ അനധികൃത തുരങ്ക നിർമാണം നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന ജലവിഭവ വകുപ്പോ ഇതര വകുപ്പുകളോ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രവൃത്തികൾ സൈലൻറ് വാലി നാഷണൽ പാർക്കിെൻറ നിലനിൽപ്പിന് വരെ ദോഷകരമായി ബാധിക്കുന്നതാണ്. സംഭവത്തിൽ വിഷയം ശ്രദ്ധയിൽ പെട്ടിട്ടുെണ്ടന്നും ബന്ധപ്പെട്ട വകുപ്പുകളോട് വിശദീകരണം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാലക്കാട് ജില്ല കലക്ടർ പി. സുരേഷ് ബാബു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.