വെട്ടിച്ചിറ: അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കുന്ന ആരോഗ്യ സേവനകേന്ദ്രത്തിെൻറ ഉദ്ഘാടനം േമയ് ആറിന് രാവിലെ ഒമ്പതിന് തദ്ദേശ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. നരിക്കോടൻ മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റിെൻറ കീഴിലാണ് കേന്ദ്രം നടത്തുന്നത്. ചികിത്സക്ക് പുറമെ മരുന്നുകളും സൗജന്യമായി ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രസ്റ്റിെൻറ ഭവനനിർമാണ ധനസഹായം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. സക്കരിയ വിതരണം ചെയ്യും. എ. മമ്മു മാസ്റ്റർ, സി. വിജയകുമാർ, ഉസ്മാൻ പൂളക്കോട്, മൊയ്തീൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.