കോട്ടക്കൽ: 'ഇന്ത്യയെ ഇനിയും വിഭജിക്കരുത്' പ്രമേയത്തിൽ സംഘ്പരിവാർ ഭീകരതക്കെതിരെ എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന രാജ്യരക്ഷ സദസ്സുകൾക്ക് തുടക്കമായി. കോട്ടക്കൽ, ചാപ്പനങ്ങാടി മേഖലകൾ സംയുക്തമായി കോട്ടക്കൽ ബസ്സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ല പ്രസിഡൻറ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ആശിഖ് കുഴിപ്പുറം, അഹമ്മദ് വാഫി കക്കാട്, ഉസ്മാൻ ഫൈസി പണിക്കർകുണ്ട്, സി.എം. ശാഫി മാസ്റ്റർ ആട്ടീരി, റവാസ് ആട്ടീരി, ബഷീർ രണ്ടത്താണി, കെ. മണി, പ്രദീപ് വെങ്ങാലിൽ, അനീസ് ഫൈസി മാവണ്ടിയൂർ, മുഹമ്മദലി പുളിക്കൽ, ഷാക്കിർ ഫൈസി കാളാട്, ശംസുദ്ദീൻ ഫൈസി കുണ്ടൂർ, ജലാൽ തങ്ങൾ ചാപ്പനങ്ങാടി എന്നിവർ സംസാരിച്ചു. ചിത്രം എസ്.കെ.എസ്.എസ്.എഫ് രാജ്യരക്ഷ സദസ്സുകളുടെ ജില്ലതല ഉദ്ഘാടനം കോട്ടക്കലിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.