കോട്ടക്കല്‍: കാവതിക്കളം ബൈപാസിലെ അനധികൃത തെരുവുകടകളില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പല കടകളില്‍നിന്നും സാധനങ്ങള്‍ പിടിച്ചെടുത്തു. കഴിഞ്ഞ മാസം 14ന് കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ, കച്ചവടം തുടര്‍ന്നതിനാലാണ് നടപടിയിലേക്ക് നീങ്ങിയത്. വ്യാഴാഴ്ച രാവിലെയും വൈകീട്ടും കടകളില്‍നിന്ന് സാധനങ്ങള്‍ നഗരസഭ പിടിച്ചെടുത്തിരുന്നു. ചിലതിന് പിഴയിട്ട് തിരിച്ചുനല്‍കി. എന്നാല്‍, സാധനങ്ങള്‍ വിട്ടുകിട്ടണമെന്ന കച്ചവടക്കാരുടെ ആവശ്യം വാക്കേറ്റത്തില്‍ കലാശിച്ചു. വെള്ളിയാഴ്ച രാവിലെ ചര്‍ച്ച നടത്താമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കച്ചവടക്കാര്‍ പിരിഞ്ഞത്. ഒരു മാസത്തിനകം ബൈപാസിലെ അനധികൃത കച്ചവടങ്ങളെല്ലാം ഒഴിപ്പിക്കുമെന്ന നിലപാടാണ് നഗരസഭക്ക്. ശീതളപാനീയങ്ങളില്‍, മീൻ ചീയാതിരിക്കാൻ ഉപയോഗിക്കുന്ന ഐസിടുന്നതായും കടകളിലെ മാലിന്യം സമീപത്തേക്ക് തള്ളുന്നതായും പരിശോധനയില്‍ കണ്ടെത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഷജില്‍ കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.