പെരിന്തൽമണ്ണ: വ്യാജ ആധാരം പണയംവെച്ച് സഹകരണ ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സഹകരണ ബാങ്ക് ഡയറക്ടർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. സഹകരണസംഘം അസി. രജിസ്ട്രാറുടെ പരാതിയിൽ തൂത പാറൽ കരിക്കുംപുറത്ത് അബ്ദുൽ റഷീദിനെ പ്രതിചേർത്താണ് കേസ്. സ്വകാര്യവ്യക്തി സഹകരണ അസി. രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയില്‍ സഹകരണ വകുപ്പ്, ബാങ്ക് തലത്തിൽ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ, അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് അസി. രജിസ്ട്രാർ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് പാറലിൽ എത്തിയെങ്കിലും പിടികൂടാനായില്ല. റഷീദിെൻറ പേരിലുള്ള പന്ത്രണ്ടര സെൻറും പതിമൂന്നര സെൻറുമുള്പ്പെടെ 26 സെൻറ് ഭൂമിയുടെ യഥാര്‍ഥ ആധാരം പണയപ്പെടുത്തി പെരിന്തല്‍മണ്ണ അര്‍ബന്‍ബാങ്ക് സായാഹ്ന ശാഖയില്‍നിന്ന് 2016 ജൂലൈയിൽ 40 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതേ ആധാരത്തിെൻറ നമ്പറും മറ്റും വ്യാജമായി നിർമിച്ച് അതുപയോഗിച്ച് മലപ്പുറം ജില്ല സഹകരണ ബാങ്കിെൻറ പൂവ്വത്താണി ശാഖയില്‍നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തു. 2015ല്‍ എടുത്ത വായ്പ 2017ല്‍ പുതുക്കിയിട്ടുണ്ട്. ഇതുകൂടാതെ ആനമങ്ങാട് സഹകരണ ബാങ്കില്‍നിന്ന് ഇതേ വ്യാജരേഖകള്‍ ഉപയോഗിച്ച് 40 ലക്ഷം രൂപയും വായ്പയെടുത്തു. ഇപ്പോള്‍ പലിശയും മറ്റും കൂടി തുക 48 ലക്ഷമായി. ആനമങ്ങാട് സഹകരണ ബാങ്കിെൻറ ഡയറക്ടര്‍ കൂടിയാണ് അബ്ദുൽ റഷീദ്. ഇയാളുടെ സഹോദരീഭര്‍ത്താവാണ് ബാങ്കിെൻറ പ്രസിഡെൻറന്നും രജിസ്ട്രാറുടെ പരാതിയില്‍ പറയുന്നു. വ്യാജ ആധാരങ്ങളും കുടിക്കട സര്‍ട്ടിഫിക്കറ്റും നികുതിരശീതും സമര്‍പ്പിച്ചാണ് തട്ടിപ്പ്. അര്‍ബന്‍ ബാങ്കില്‍ നല്‍കിയ ആധാരത്തിലെ രജിസ്ട്രാറുടെ ഒപ്പ്, ആധാരം എഴുതിയയാളുടെ ഒപ്പ്, ആധാരം കൈമാറ്റം ചെയ്യപ്പെട്ടയാളുടെ വിരലടയാളം എന്നിവയിൽ പ്രകടമായ വ്യത്യാസമുണ്ടെന്ന് അസി. രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ എടുത്തുപറയുന്നു. വ്യാജരേഖ ചമക്കാൻ കൂട്ടുനിന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.