ചിറ്റൂർ: ചിറ്റൂരിൽ വെള്ളിയാഴ്ച ഉച്ചവരെ കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.കെ. ഷിഹാബുദ്ദീൻ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപകാംഗവും ചിറ്റൂർ യൂനിറ്റ് ജനറൽ സെക്രട്ടറിയുമായ എ. കുമാരസ്വാമിയുടെ നിര്യാണത്തിൽ അനുശോചിച്ചാണ് അടച്ചിടുന്നത്. ചിറ്റൂർ ഉപജില്ലയിലെ ഒമ്പത് വിദ്യാലയങ്ങൾക്ക് സമ്പൂർണ വിജയം ചിറ്റൂർ: ഉപജില്ലയിലെ ഒമ്പത് വിദ്യാലയങ്ങൾ 100 ശതമാനം വിജയം കൈവരിച്ചു. ചിറ്റൂർ വിജയമാത കോൺവെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പഞ്ചായത്ത് എച്ച്.എസ്.എസ് പെരുമാട്ടി, ജി.എച്ച്.എസ് തേനാരി, ബി.ജി.എച്ച്.എസ്.എസ് വണ്ണാമട, ജി.എച്ച്.എസ് മീനാക്ഷിപുരം, എസ്.എം.ഇ.എം.എച്ച്.എസ് അത്തിക്കോട്, എസ്.എഫ്.എക്സ്.വി.എച്ച്.എസ്.എസ് പരിശിക്കൽ, സായ് നിലയം ഇ.എം.എച്ച്.എസ് പാമ്പാംപള്ളം, എ.ഇ.എം.എച്ച്.എസ്.എസ് കഞ്ചിക്കോട് എന്നീ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. പലിശക്കൊള്ളക്കെതിരെ മാർച്ച് ഇന്ന് പാലക്കാട്: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ കൊള്ളപ്പലിശക്കെതിരെ ജനതാദൾ (യു.ഡി.എഫ് വിഭാഗം) വെള്ളിയാഴ്ച മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പലിശക്കെണിയിൽപെട്ട് തുടർച്ചയായി ആത്മഹത്യ സംഭവിച്ച എരിമയൂരിനടുത്ത് നെല്ലിക്കൽകാട് കോളനിയിൽനിന്ന് ആലത്തൂർ സ്വാതി ജങ്ഷനിലേക്കാണ് മാർച്ച്. സാധാരണക്കാരെ കൊള്ളയടിച്ച് തഴച്ചുവളരുന്ന ഇത്തരം സ്ഥാപനങ്ങളെ സർക്കാർ നിയമമുപയോഗിച്ച് നിരോധിക്കണമെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷിബു ആവശ്യപ്പെട്ടു. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായി നെല്ലിക്കൽകാട് പഞ്ചായത്തിൽ മാത്രമായി ആറ് മാസത്തിനിടെ ആറുപേർ ആത്മഹത്യക്കിരയായി. ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ജയിംസ്, ജില്ല പ്രസിഡൻറ് എം.എം. കബീർ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.