കുഴൽമന്ദം: മിന്നലിൽ സിഗ്നൽ സംവിധാനം നിലച്ചു. കഴിഞ്ഞദിവസം രാത്രിയുണ്ടായ മിന്നലിൽ ദേശീയപാത കുഴൽമന്ദം ജങ്ഷൻ, പുതുശ്ശേരി എന്നിവിടങ്ങളിലെ ട്രാഫിക് സംവിധാനങ്ങൾ പൂർണമായും തകർന്നു. സോളാർ സംവിധാനത്തിലാണ് ദേശീയപാതയിലെ സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത്. സ്വകാര്യ കമ്പനിക്കാണ് പരിപാലന ചുമതല. അടുത്ത ദിവസം സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. കൈത്തറി യൂനിഫോം: ജില്ലതല ഉദ്ഘാടനം നിർവഹിച്ചു പാലക്കാട്: ജില്ലയിലെ ഗവ. സ്കൂളുകളിലെ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായി കൈത്തറി യൂനിഫോം നൽകുന്നതിെൻറ ജില്ലതല ഉദ്ഘാടനം കെ.വി. വിജയദാസ് എം.എൽ.എ നിർവഹിച്ചു. കോങ്ങാട് ജി.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി. കൃഷ്ണന് യൂനിഫോമുകൾ കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലത അധ്യക്ഷത വഹിച്ചു. വി. രാജ്മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ബിനുമോൾ മുഖ്യാതിഥിയായി. എം.പി. ബിന്ദു, സി.കെ. രജനി, വി. സേതുമാധവൻ, സി.സി. ജയശങ്കർ, എം.എസ്. ദേവദാസ്, ആർ. സുരേഷ്ബാബു, പി. കൃഷ്ണൻ, എ. ചന്ദ്രൻ, സി.വി. അനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.