എട്ടാമത് ഗാന്ധി ചെയർ അവാർഡ് തെന്നല ബാലകൃഷ്ണ പിള്ളക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ചെയർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് റിസർച്ച് ഏർപ്പെടുത്തിയ എട്ടാമത് ഗാന്ധി ചെയർ അവാർഡ് മുൻ എം.പി തെന്നല ബാലകൃഷ്ണപിള്ളക്ക് വെള്ളിയാഴ്ച നൽകുമെന്ന് ഗാന്ധി ചെയർ ഭാരവാഹികളായ ആർ.എസ.് പണിക്കർ, പി. പ്രേമരാജൻ, കെ. പ്രവീൺ കുമാർ, എം. നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11.30ന് സർവകലാശാല സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ എ.കെ. ആൻറണി എം.പി അവാർഡ് സമ്മാനിക്കും. ആറ് പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിൽ സംശുദ്ധമായ പൊതുപ്രവർത്തനത്തിലൂടെ ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ട് രാഷ്ട്രീയ വിശുദ്ധി കാത്തുസൂക്ഷിച്ച വ്യക്തി എന്നത് പരിഗണിച്ചാണ് അവാർഡിന് പരിഗണിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.