വള്ളിക്കുന്ന്: മദ്യപാനികളുടെ താവളമായി മാറിയ കോട്ടക്കടവ് ടൂറിസ്റ്റ് കേന്ദ്രം കടലുണ്ടി പുഴ സംരക്ഷണ സമിതി പ്രവർത്തകർ ശുചീകരിച്ചു. ചാക്കുകണക്കിന് കുപ്പികളാണ് ഇവിടെനിന്ന് ലഭിച്ചത്. മദ്യപാനികളുടെയും സമൂഹികവിരുദ്ധരുടെയും താവളമായി മാറിയ ഇവിടെ ചിത്രശലഭ ഉദ്യാനമാക്കാനാണ് പുഴ സംരക്ഷണ സമിതി പ്രവർത്തകർ ആലോചിക്കുന്നത്. സി.ബി.എച്ച്.എസ്.എസിലെ നാഷനൽ സർവിസ് സ്കീം പ്രവർത്തകർ, കൺവീനർ എ.കെ. ശശി, ചെയർമാൻ കൃഷ്ണാനന്ദൻ ചാമപറമ്പിൽ, കെ. വിശ്വനാഥൻ, പി. ശിവദാസൻ, ടി. അജിത്ത് കുമാർ, പി. പ്രസന്നകുമാർ, കെ.ഇ. കൃഷ്ണൻകുട്ടി, കെ. അമൃത്, പി.എം. സജിത്ത് എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.