പരപ്പനങ്ങാടി: കേരള ലളിതകല അക്കാദമിയും ചെറമംഗലം നവജീവൻ വായനശാലയും സംയുക്തമായി സ്കൂൾ കുട്ടികൾക്കായി ദ്വിദിന ചിത്രകല കളരി സംഘടിപ്പിച്ചു. അക്കാദമിയെ പ്രതിനിധീകരിച്ച് ഭരതൻ, മുസ്തഫ, സന്തോഷ് എന്നിവർ ക്ലാസെടുത്തു. പരപ്പനങ്ങാടി നഗരസഭാധ്യക്ഷ വി.വി. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സെയ്തലവി കടവത്ത്, ദേവൻ ആലുങ്ങൽ എന്നിവർ സംസാരിച്ചു. കഥാകൃത്ത് റഷീദ് പരപ്പനങ്ങാടി സർട്ടിഫിക്കറ്റ് വിതരണം നടത്തി. ടി. ഗോപാലകൃഷ്ണൻ, എം. പ്രഭാകരൻ, സനിൽ നടുവത്ത്, ജനിൽ മിത്ര, ഉണ്ണികൃഷ്ണൻ, സജീഷ്, രാജീവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.