തേഞ്ഞിപ്പലം: ദേശീയപാതയിലെ അപകടമേഖലയായ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ വളവിൽ സൂക്ഷിച്ച തൊണ്ടിവാഹനം ഭീഷണിയാവുന്നു. നിരവധി അപകട മരണങ്ങൾ നടന്ന പ്രദേശം കൂടിയാണിവിടെ. അപകടം കുറക്കുന്നതിനായി അടുത്തിടെ ഇവിടെ ഡിവൈഡർ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഡിവൈഡർ വന്നതോടെ വളവിൽ വേണ്ടത്ര സ്ഥലസൗകര്യം ഇല്ലാതായിട്ടുണ്ട്. അപകടത്തെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് വാഹനം പിടിച്ചെടുത്ത് തേഞ്ഞിപ്പലം പൊലീസ് ദേശീയപാതയോരത്ത് സൂക്ഷിച്ചത്. ഇതിനുശേഷം ഇതിെൻറ ടയറുകൾ മോഷണം പോവുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം വീണ്ടും ചരക്ക് ലോറിയിലെത്തിയ സംഘം ശേഷിക്കുന്ന ടയറുകൾ മോഷളടിച്ചുകൊണ്ടുപോവാൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞിരുന്നു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായിരുന്നു. ടയറുകൾ ഇല്ലാത്തതാണ് വാഹനം എടുത്തുമാറ്റാൻ പൊലീസിനും പ്രശ്നമായത്. എന്നാൽ, വളവിൽ ലോറി നിർത്തിയിട്ടത് ഏറെ അപകടഭീഷണി ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.