സഹകരണ ബാങ്ക് ശാഖ ഉദ്ഘാടനം

അരീക്കോട്: സർവിസ് സഹകരണ ബാങ്ക് പുത്തലം ശാഖ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ നിർവഹിച്ചു. അരീക്കോട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. കെ.വി. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. കോർ ബാങ്കിങ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സ്ത്രീ ശാക്തീകരണ ധനവായ്പ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി നിർവഹിച്ചു. സന്തോഷ് ട്രോഫി ജേതാവ് വൈ.പി. മുഹമ്മദ് ഷരീഫ്, സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് പി. മുഹമ്മദ് എന്ന മാനു ഹാജി, മുൻ വൈസ് പ്രസിഡൻറ് ഒ. ചാരു നായർ എന്നിവരെ ആദരിച്ചു. സഹകരണ വകുപ്പ് ജോ. രജിസ്ട്രാർ എം.ടി. ദേവസ്യ, അസി. രജിസ്ട്രാർ എം.പി. സുബ്രഹ്മണ്യൻ, ജില്ല പഞ്ചായത്തംഗം അഡ്വ. പി.വി. അബ്ദുൽ മനാഫ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, കെ. മോഹൻദാസ്, വിവിധ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറുമാരായ അഡ്വ. ബഷീറുദ്ദീൻ (കാവനൂർ), പി. പ്രഭാകരൻ (കീഴുപറമ്പ്), ടി. മോഹൻദാസ് (ഊർങ്ങാട്ടിരി), എം.ടി. മുസ്തഫ, കെ. സാദിൽ, ടി.കെ. സഹദേവൻ, പി. ലതിക, ഗ്രാമപഞ്ചായത്തംഗം പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.