മണ്ണാർക്കാട്: കുന്തിപ്പുഴയിലെ യൂത്ത്ലീഗ് പ്രവർത്തകൻ സഫീറിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയ രണ്ട് പ്രതികളെ പിടികൂടാനായില്ല. അറസ്റ്റിലായ 11 പ്രതികളിൽ ഒന്നാം പ്രതി തച്ചംകുന്നൻ വീട്ടിൽ അബ്ദുൽ ബഷീർ എന്ന പൊടി ബഷീർ ഒഴികെ മറ്റ് ഒമ്പത് പേർക്കും ഹൈകോടതിയിൽ നിന്നും ജില്ല സെഷൻസ് കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയും ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരിൽ ഒന്നാം പ്രതി ഒഴികെ മറ്റ് നാലുപേർക്കും ജാമ്യം ലഭിച്ചത് കേസിെൻറ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് സഫീറിെൻറ കുടുംബം. ഫെബ്രുവരി 25നാണ് കുന്തിപ്പുഴ വരോടൻ വീട്ടിൽ സിറാജുദ്ദീെൻറ മകൻ സഫീർ കടയിൽ കുത്തേറ്റ് മരിച്ചത്. 48 മണിക്കൂറിനകം സംഭവത്തിൽ നേരിട്ട് ഉൾപ്പെട്ട അഞ്ച് പ്രതികളെയും മണ്ണാർക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയും സംഘവും പിടികൂടിയിരുന്നു. പിന്നീട് അന്വേഷണം ഏറ്റെടുത്ത പ്രത്യേക സംഘം പ്രതികൾക്ക് സംഭവത്തിൽ സഹായം നൽകിയ ആറുപേരെ പിടികൂടുകയും ഗൂഢാലോചന വകുപ്പ് കൂടി ചേർത്ത് രണ്ട് പേരെ പ്രതിചേർക്കുകയും ചെയ്തു. ഇവരെ പിടികൂടാനായിട്ടില്ല. സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും ഒന്നാം പ്രതി ഒഴിച്ച് മറ്റു പ്രധാന പ്രതികളുൾപ്പെടെ ജാമ്യത്തിലിറങ്ങി. ഇനിയും പ്രതികളെ പിടികൂടാൻ ബാക്കിനിൽക്കെ അറസ്റ്റിലായവർ ജാമ്യത്തിലിറങ്ങിയത് പിടികൂടാനുള്ളവരെ കണ്ടെത്തുന്നതിന് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് പൊലീസിെൻറ ആശങ്ക. ജാമ്യം റദ്ദ് ചെയ്യാൻ അപേക്ഷ കൊടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.