കൊണ്ടോട്ടി: കഴിഞ്ഞ രണ്ട് ദിവസത്തിനിെട കരിപ്പൂർ വിമാനത്താവളത്തിൽ ഒമ്പത് യാത്രക്കാരിൽ നിന്നായി 90.58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ആറ് പുരുഷൻമാരിൽ നിന്നും മൂന്ന് സ്ത്രീകളിൽ നിന്നുമായി 2867 ഗ്രാം സ്വർണമാണ് പിടികൂടിയത്. 72.58 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസും 18 ലക്ഷത്തിെൻറ സ്വർണം ഡയറക്ടറേറ്റ് റവന്യൂ ഒാഫ് ഇൻറലിജൻസുമാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ദുബൈ, അബൂദബി, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന്് 4.03 ലക്ഷം രൂപ വില വരുന്ന 130 ഗ്രാം സ്വര്‍ണമാലയാണ് കണ്ടെത്തിയത്. മറ്റ് രണ്ട് സ്ത്രീകള്‍ മസ്‌കത്തിൽ നിന്നാണ് കരിപ്പൂരിലെത്തിയത്. ഒരാളില്‍ നിന്ന് 362 ഗ്രാം വരുന്ന അഞ്ച് വളകളും രണ്ട് മാലയും കണ്ടെത്തി. ഇതിന് 11.22 ലക്ഷം രൂപ വില വരും. 200 ഗ്രാമിെൻറ രണ്ട് മാലകളാണ് രണ്ടാമത്തെ യാത്രക്കാരിയില്‍ നിന്ന് കണ്ടെടുത്തത്. 5,82,000 രൂപ വില ലഭിക്കും. റിയാദില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 18.62 ലക്ഷത്തിെൻറ 583 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് കണ്ടെത്തിയത്. മറ്റ് രണ്ട് യാത്രക്കാര്‍ അബൂദബിയില്‍ നിന്നാണ് എത്തിയത്. ഇരുവരിൽ നിന്നുമായി 1029 ഗ്രാം വരുന്ന നാല് മാലകളും പിടികൂടി. 32.88 ലക്ഷം രൂപ വില വരും. ബുധനാഴ്ച പുലർച്ച ദുബൈയിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശിയിൽ നിന്നാണ് ഡി.ആർ.െഎ 8.25 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. ഇതേ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശികളായ രണ്ട് പേരിൽ നിന്ന് 148 ഗ്രാം വീതമുള്ള രണ്ട് സ്വർണാഭരണങ്ങൾ പിടികൂടി. ഒാരോന്നിനും 4.88 ലക്ഷം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.