മലപ്പുറത്തെ ദത്തെടുക്കൽ കേന്ദ്രം ഉദ്ഘാടനം അഞ്ചിന്

മലപ്പുറം: കേരള സംസ്ഥാന ശിശുക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രം ഉദ്ഘാടനം േമയ് അഞ്ചിന് വൈകീട്ട് നാലിന് മലപ്പുറം മൈലപ്പുറത്ത് മന്ത്രി കെ.കെ. ൈശലജ നിർവഹിക്കും. കാളമ്പാടിയിൽ പ്രവർത്തിച്ചിരുന്ന ഫൗണ്ട്ലിങ് ഹോം ആധുനിക സൗകര്യങ്ങളോടെ ദത്തെടുക്കൽ കേന്ദ്രമായി ഉയർത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിൽ പാർപ്പിച്ചിട്ടുള്ളതും അല്ലാത്തതുമായ പ്രത്യേക പരിചരണം ലഭിക്കേണ്ട കുട്ടികളെ ഇവിടേക്ക് കൊണ്ടുവരും. ഓരോ മാസവും ശരാശരി അഞ്ചുപേരെ ദത്ത് നൽകും. നിലവിൽ 23 കുട്ടികളുണ്ട്. ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിക്കും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ് എന്നിവർ മുഖ്യാതിഥികളാകും. വാർത്തസമ്മേളനത്തിൽ സി. വിജയകുമാർ, ജി.ആർ. യശ്പാൽ, കെ.എൻ. പ്രസന്നൻ, ടി.വി. ലക്ഷ്മണൻ, പി.എസ്. ഭാരതി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.