കൊണ്ടോട്ടി: ഇന്ത്യയിൽനിന്ന് കപ്പൽ മുഖേന ഹജ്ജ് സർവിസിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചു. ഇതിെൻറ ഭാഗമായി അടുത്ത അഞ്ച് വർഷത്തേക്ക് സർവിസ് നടത്താൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യാലയ മന്ത്രാലയമാണ് മുംബൈയിൽനിന്ന് ജിദ്ദയിലേക്ക് കപ്പൽ സർവിസിന് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. സർവിസ് ആരംഭിക്കാൻ നേരേത്ത സൗദി ഇന്ത്യക്ക് അനുമതി നൽകിയിരുന്നു. അടുത്തവർഷം മുതൽ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കമ്പനിക്ക് മൂന്നുവർഷം പ്രവൃത്തിപരിചയം, വാർഷിക വരുമാനം 200 കോടി, ചുരുങ്ങിയത് രണ്ട് കപ്പലുകൾ, ഡയറക്ടേററ്റ് ജനറൽ ഒാഫ് ഷിപ്പിങ് സർട്ടിഫിക്കറ്റ്, ഒ.എഫ്.എ.എ.സി പട്ടികയിൽ ഉൾപ്പെടാത്തത് തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. കപ്പലിന് 15 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ലെന്നും 4000-4500 യാത്രക്കാരെ ഉൾക്കൊള്ളുന്നതാകണമെന്നും നിബന്ധനയുണ്ട്. വിമാനടിക്കറ്റ് നിരക്കിലെ വർധനവും സബ്സിഡി പിൻവലിച്ചതും മൂലമാണ് കപ്പൽ സർവിസ് ആരംഭിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.