മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി രണ്ടു വർഷത്തിനിടെ തിരൂരങ്ങാടി താലൂക്കിൽ 1.84 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. 770 അപേക്ഷകർക്കാണ് ഈ തുക വിതരണം ചെയ്തത്. ദേശീയ കുടുംബസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുപതിനായിരം രൂപ വീതം 19 പേർക്ക് നൽകി. പോക്കുവരവുകൾ ഓൺലൈനാക്കുന്നതിെൻറ ഭാഗമായി താലൂക്കിൽ റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം വഴി 24643 അപേക്ഷകളാണ് ലഭിച്ചത്. 2016 ഡിസംബർ മുതലുള്ള കണക്കാണിത്. ഇതിൽ 19998 അപേക്ഷകൾ തീർപ്പാക്കി. ഭൂരേഖകളുടെ കമ്പ്യൂട്ടർവത്കരണം 60 ശതമാനത്തോളം പൂർത്തിയായി. താലൂക്കിൽ ആകെയുള്ള 228287 ഭൂവുടമകളിൽ നിന്നും 126431 പേരുടെ വിവരമാണ് ഇതിനകം കമ്പ്യൂട്ടർവത്കരിച്ചത്. താലൂക്കിൽ രണ്ട് വർഷത്തിനുള്ളിൽ രണ്ട് പേർക്ക് പട്ടയം നൽകിയതായും തഹസിൽദാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.