വേങ്ങര: എ.ആർ നഗർ പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുദ്ധനയങ്ങൾക്കും കെടുകാര്യസ്ഥതക്കുമെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി. സംസ്ഥാന സർക്കാർ ധാരാളം പദ്ധതികൾ നടപ്പിലാക്കുമ്പോഴും ഒന്നും തന്നെ പഞ്ചായത്തിൽ നടപ്പാക്കുന്നില്ലെന്നും സർക്കാർ കുടിവെള്ള പദ്ധതിക്ക് 20 കോടി രൂപ വകയിരുത്തിയെങ്കിലും നടപ്പാക്കാനായില്ലെന്നും സമരക്കാർ പറഞ്ഞു. സി.പി.എം ജില്ല സെക്രേട്ടറയറ്റംഗം വി.പി. സക്കരിയ മാർച്ച് ഉദ്ഘാടനം ചെയ്തു. സി.പി. നാരായണൻ അധ്യക്ഷനായി. അഡ്വ. പി.പി. ബഷീർ, അഹമ്മദ് പാറമ്മൽ, കെ.ടി. അബ്ദുസമദ് എന്നിവർ സംസാരിച്ചു. ഇ. വാസു സ്വാഗതവും കെ.പി. സമീർ നന്ദിയും പറഞ്ഞു. സി.പി. സലീം, എം. ഇബ്രാഹിം, പി.കെ. അലവി, പി.എ. സുരേഷ്ബാബു, വി.ടി. ഇഖ്ബാൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.