കരിപ്പൂ​രിൽ നാവിഗേഷൻ സംവിധാനം നവീകരിക്കുന്നു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നാവിഗേഷൻ സംവിധാനം നവീകരണഭാഗമായി വിമാനത്തി​െൻറ ദിശ നിർണയിക്കാനുള്ള ഡോപ്ലർ വി.ഒ.ആർ മാറ്റിസ്ഥാപിക്കുന്നു. ആറ് കോടി രൂപ ചെലവിലാണിത്. കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വി.ഒ.ആർ ആൻറിനയുടെ ഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ എത്തിയത്. നിലവിൽ കരിപ്പൂരിൽ ഒരു ഡോപ്ലർ വി.ഒ.ആർ പ്രവർത്തിക്കുന്നുണ്ട്. ആധുനിക രീതിയിലുള്ളതാണ് സ്ഥാപിക്കാൻ പോകുന്നത്. നിലവിലെ വി.ഒ.ആറിന് സമീപത്താണ് പുതിയതും സ്ഥാപിക്കുക. ആൻറിന എത്തിയതോടെ സിവിൽ വിഭാഗം ഒരാഴ്ചക്കകം പ്രവൃത്തി ആരംഭിക്കും. ആൻറിനയുടെ ഭാഗങ്ങൾ സി.എൻ.എസ് മേധാവി മുനീർ മാടമ്പട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ ഹരിദാസ്, അസി. ജനറൽ മാനേജർ ഹൈദ്രു എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.