നിരപറമ്പ് ഉപതെരഞ്ഞെടുപ്പ് മേയ് 31ന്

ചെര്‍പ്പുളശ്ശേരി: നഗരസഭ നിരപറമ്പ് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് മേയ് 31ന് നടക്കും. മേയ് രണ്ടുമുതല്‍ പെരുമാറ്റ ചട്ടം നിലവില്‍വന്നു. 31ന് രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ ഒന്നിന് ഫലപ്രഖ്യാപനം നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷ‍​െൻറ വിജ്ഞാപനത്തില്‍ പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 14. സൂക്ഷ്മ പരിശോധന 15ന്. പിന്‍വലിക്കാനുള്ള തീയതി 17നാണ്. കൗണ്‍സിലറായിരുന്ന സി.പി.എമ്മിലെ വി. സുകുമാര‍​െൻറ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.