യാത്രയയപ്പ്

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻക്കോട്ട അംഗൻവാടിയിൽ 28 വർഷക്കാലത്തെ സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന മേരി ടീച്ചർക്ക് കരിമ്പയിലെ പൗരാവലി അയ്യപ്പൻക്കോട്ട ക്ഷേത്രം ഹാളിൽ സംഘടിപ്പിച്ച സമ്മേളനം കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ ഉപഹാര സമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജിമ്മി മാത്യു, ജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഹാരിസ്, പി.ജി. വത്സൻ, ഡോ. രാകേഷ്, രാധ ടീച്ചർ, ഹഫ്സ ടീച്ചർ, പി.എസ്. രാമചന്ദ്രൻ, വിജയലക്ഷ്മി, വിനോദ്, ലത, മാലിനി, ശ്രീജ, കെ. ഗീത എന്നിവർ സംസാരിച്ചു. മേരി ടീച്ചർ മറുപടി പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.