പ്രധാനമന്ത്രിയെ വധിക്കാന്‍ ആഹ്വാനം; പതിനെട്ടുകാരന്‍ അറസ്​റ്റിൽ

എടക്കര (മലപ്പുറം): പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ വാട്സ്ആപ്പിലൂടെ ആഹ്വാനം ചെയ്ത കേസിൽ യുവാവിനെ പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ അമ്പലക്കല്‍ വീട്ടില്‍ ഷാഹുല്‍ ഹമീദാണ് (18) പോത്തുകല്‍ പൊലീസി​െൻറ പിടിയിലായത്. സമൂഹ മാധ്യമ ഹര്‍ത്താലുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വോയ്സ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിലൂടെ പ്രധാനമന്ത്രിയുടെ ചിത്രമുപയോഗിച്ചായിരുന്നു ആഹ്വാനം. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​െൻറ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പിടിയിലായത്. പൊലീസ് അന്വേഷണമറിഞ്ഞ് ഷാഹുല്‍ ഷമീദ് 'വോയ്സ് ഓഫ് യൂത്ത്' ഗ്രൂപ്പില്‍നിന്ന് പിന്‍വാങ്ങുകയും മൊബൈല്‍ ഫോണില്‍നിന്ന് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്കയക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവായതിനാല്‍ പരമാവധി ശിക്ഷ കിട്ടുമെന്ന് ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ അറിയിച്ചു. സ്ത്രീകളടക്കമുള്ളവർെക്കതിരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപം, വ്യക്തിഹത്യ എന്നിവ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ െബഹ്റ അറിയിച്ചു. പോത്തുകല്‍ എസ്.ഐ കെ. ദിജേഷ് കൃഷ്ണ, എ.എസ്.ഐമാരായ ജോസ്, ജോണ്‍സൻ, സി.പി.ഒമാരായ സി.എ. മുജീബ്, രാജേഷ്, സുകേഷ്, സക്കീര്‍, ഹുസൈന്‍, ശ്രീകാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.