പൂർവ വിദ്യാർഥി സംഗമവും സാംസ്കാരിക സന്ധ്യയും

ഷൊർണൂർ: സ​െൻറ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറി. ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയതി​െൻറ 75ാം വാർഷികത്തി​െൻറയും സ്കൂളി​െൻറ 90ാം വാർഷികാഘോഷത്തി​െൻറയും മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. ഉച്ചക്ക് സി.വി. സരോജ, ഇന്ദ്രാണി, അനു വാസുദേവ പൊതുവാൾ, നവ്യ മേനോൻ, സന്ധ്യ മന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനവും സാംസ്കാരിക സന്ധ്യയും പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.വി. സരോജ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി. വിമല, വൈസ് ചെയർമാൻ ആർ. സുനു, സംവിധായകൻ ലാൽ ജോസ്, പ്രൊഫ. സി.പി. ചിത്ര, എം. സതീഷ്, വി.കെ. അനന്ത് കുമാർ, നടൻ അനൂപ് കൃഷ്ണൻ, ശ്വേത സോമസുന്ദരൻ, സന്ധ്യ മന്നത്ത്, ബിന്ദു പോൾ, മദർ സുപ്പീരിയർ സി. സൗമ്യ എന്നിവർ സംബന്ധിച്ചു. ഡോ. മേതിൽ ദേവികയും സംഘവും നൃത്തങ്ങളവതരിപ്പിച്ചു. 'പാട്ടുകട' മ്യൂസിക് ബാൻറി​െൻറ സംഗീത പരിപാടിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.