പുലാപ്പറ്റ: എം.എൻ.കെ.എം.ജി.എച്ച്.എസിലെ 95-96 വർഷത്തിലെ പത്താം തരം വിദ്യാർഥികൾ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടി. മുൻ അധ്യാപകനായ രാധാകൃഷ്ണൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൂറിലധികം സഹപാഠികൾ ഒത്തുചേർന്ന സംഗമം തങ്ങളെ വിട്ടുപിരിഞ്ഞ കൂട്ടുകാർക്ക് ആദരാഞ്ജലി അർപ്പിച്ചു. സ്കൂളിലെ പത്താം തരം ക്ലാസ് റൂമുകൾ സ്മാർട്ടാക്കുന്നതിന് ധനസഹായം വാഗ്ദാനം ചെയ്തു. വിദ്യാർഥികളായിരുന്ന മുഹമ്മദ് അലീഷ, അബ്ദുൽ മുത്തലിബ് എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.