കുട്ടികളുടെ സംരക്ഷണം: ശിൽപശാല നടത്തി

മലപ്പുറം: സ്കൂൾ വിദ്യാർഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതി​െൻറ ഭാഗമായി സ്കൂൾ ജെ.പി.എച്ച്്.എൻമാർക്ക് ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് ശിൽപശാല സംഘടിപ്പിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന ഉദ്ഘാടനം ചെയ്തു. മഞ്ചേരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. ടി. ജയകൃഷ്ണൻ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം കെ.പി. ഷാജിയും ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലിയും ക്ലാസെടുത്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി മെംബർ ഹാരിസ് പഞ്ചിലി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം കെ.പി. ഷാജി, ഇൻസ്റ്റിറ്റ്യൂഷനൽ കെയർ െപ്രാട്ടക്ഷൻ ഓഫിസർ എ.കെ. മുഹമ്മദ് സാലിഹ് വേങ്ങര, െപ്രാട്ടക്ഷൻ ഓഫിസർ മുഹമ്മദ് ഫസൽ പുള്ളാട്ട്, ഔട് റീച്ച് വർക്കർ ഫാരിസ വൈലത്തൂർ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം മലപ്പുറം: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി. ദിവാകരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ വേണുഗോപാൽ കണക്കും അവതരിപ്പിച്ചു. കെ. കൃഷ്ണൻ നായർ, എം. ശിവശങ്കരൻ, പി. രാമചന്ദ്രൻ, ഇ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ. കൃഷ്ണൻ (പ്രസി.), പി. രാമചന്ദ്രൻ (സെക്ര.), കെ.കെ. വേണുഗോപാൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.