എസ്​.ഡി.പി​.​െഎ എസ്​.പി ഒാഫിസ്​ മാർച്ച്​ നടത്തി

മലപ്പുറം: ആർ.എസ്.എസ് പൈശാചികതക്കെതിരെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തും ഹർത്താലി​െൻറ മറവിൽ നിരപരാധികൾക്ക് നേരെയുള്ള പൊലീസ് വേട്ടയിൽ പ്രതിഷേധിച്ചും എസ്.ഡി.പി.െഎ പ്രവർത്തകർ മലപ്പുറം എസ്.പി ഒാഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ മജീദ്, സാദിഖ് നടുത്തൊടി, ബാബുമണി കരുവാരകുണ്ട്, കൃഷ്ണൻ എരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. ടി.എം. ഷൗക്കത്ത്, എ. വീരാൻകുട്ടി, എ. സെയ്തലവി ഹാജി, എ.െഎ. സുബൈർ, സി.പി. ഷൗക്കത്തലി, അക്ബർ പാണ്ടിക്കാട്, ഹംസ മഞ്ചേരി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.