കളിയുടെ കിസ്സ പറയുന്ന മലപ്പുറം പന്ത്

മലപ്പുറത്തി​െൻറ സമ്പൂർണ ഫുട്ബാൾ ചരിത്രം വായനക്കാരിലേക്ക് മലപ്പുറം: മലപ്പുറം ഫുട്ബാളി​െൻറ ഹൃദയം തൊട്ടറിഞ്ഞ 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ' പുസ്തകം അടുത്തയാഴ്ച മുതല്‍ വിപണിയില്‍ ലഭ്യമാവും. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എം.എം. ജാഫര്‍ ഖാന്‍ തയാറാക്കിയ പുസ്തകമാണ് 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ'. ഫുട്ബാളി​െൻറ ഈറ്റില്ലമായ അരീക്കോടി​െൻറ മണ്ണിൽ കളിച്ചും കളി‍യെഴുതിയും വളർന്ന ജാഫറി​െൻറ പുസ്തകത്തിൽ മലപ്പുറം കാൽപന്തി​െൻറ എല്ലാ മേഖലകളും പ്രതിപാദിക്കുന്നുണ്ട്. പഴയകാല കളിക്കാര്‍ മുതല്‍ പുത്തന്‍ താരോദയങ്ങളുടെ വരെ ജീവചരിത്രങ്ങൾ, സെവന്‍സ് സമ്പൂര്‍ണ വിവരങ്ങൾ, ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയിരുന്ന നാടന്‍ കളിക്കാർ, ചാക്കോള ട്രോഫി ഉൾപ്പെടെ നേടി ചരിത്രം രചിച്ച എം.ആർ.ഇ മലപ്പുറം, സോക്കര്‍ മുതല്‍ സാറ്റ് തിരൂര്‍ വരെയുള്ള ക്ലബുകളുടെ വിവരങ്ങൾ തുടങ്ങിയവയൊക്കെ 'പന്ത് പറഞ്ഞ മലപ്പുറം കിസ്സ'യിലുണ്ട്. കാൽപന്തിനെ നെഞ്ചേറ്റിയ മലപ്പുറം, അരീക്കോട്, മമ്പാട്, മങ്കട, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ രൂപവത്കരണവും പ്രവര്‍ത്തനങ്ങളും ഐ.എസ്.എല്‍ കാലത്തെ മലപ്പുറം ഫുട്ബാളിനെയും കളിക്കാരെയും കുറിച്ചുമെല്ലാം ഇതിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.