മലപ്പുറം: റോളർ ഹോക്കി ഇന്ത്യൻ ടീമിലിടം തേടി ജില്ലയിൽ നിന്ന് രണ്ട് താരങ്ങൾ. േകരളത്തിെൻറ സീനിയർ ടീം ഗോൾ കീപ്പർ അരുൺ വിനോദും സ്ട്രൈക്കർ മുഹമ്മദ് റോഷനുമാണ് സെലക്ഷൻ മത്സരത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് അടുത്ത ദിവസം യാത്ര തിരിക്കുക. മേയ് അഞ്ചിന് നോയ്ഡയിലാണ് സെലക്ഷൻ. വിവിധ അന്താരാഷ്ട്ര ടൂർണമെൻറുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ ഇതിൽ നിന്ന് തെരഞ്ഞെടുക്കും. പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർ സെക്കൻററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ് റോഷൻ. ജനുവരിയിൽ ഹരിയാനയിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് സെലക്ഷന് അവസരം ലഭിച്ചത്. പുത്തൻപീടിയേക്കൽ അൻസാറിെൻറയും ഹഫ്സത്തിെൻറയും മകനാണ്. മഞ്ചേരി എളയൂരിലാണ് താമസം. മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ അരുൺ എളങ്കൂർ പാതിരിക്കോട്ടെ വിനോദിെൻറയും ബിന്ദുവിെൻറയും മകനാണ്. മഞ്ചേരി റഷീദ് സീനത്ത് വെഡ്ഡിങ് മാൾ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദാണ് ദരിദ്ര കുടുംബാംഗമായ അരുണിെൻറ ചെലവ് വഹിക്കുന്നത്. നല്ലൊരു റോളർ ഷൂ പോലുമില്ലാത്ത തനിക്ക് ആത്മവിശ്വാസം മാത്രമാണ് കരുത്തെന്ന് അരുൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സീനത്ത് റഷീദ്, ജനാർദനൻ, അരുണിെൻറ മാതാപിതാക്കൾ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.