സൈക്കിള്‍ സവാരി ബോധവത്​കരണം

പൂക്കോട്ടുംപാടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂനിറ്റും അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷനും സൈക്കിള്‍ സവാരി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈക്കിള്‍ സവാരി നടത്തുന്ന കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായാണ് ക്ലാസ് സംഘടിപ്പിച്ചത്. അച്ചാർ കമ്പനിയില്‍ നടന്ന ക്ലാസ് പൂക്കോട്ടുംപാടം എസ്‌.ഐ ജോർജ് ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. റിട്ട. എസ്‌.ഐമാരായ എ. സദാശിവന്‍, പി. അരവിന്ദാക്ഷന്‍ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം മുനീഷ കടവത്ത് അധ്യക്ഷത വഹിച്ചു. കെ. രാജേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ജിദ്ദ പ്രവാസി അസോസിയേഷന്‍ പ്രതിനിധി ഷരീഫ്, അമരന്‍സ് പ്രതിനിധി രാജേഷ് മാത്യു, വിജയഭാരതി, കെ. വേലായുധന്‍, കെ. അറമുഖന്‍, കൈനോട്ട് അന്‍വര്‍, അഷ്‌റഫ് പാരി, ജംഷീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.