ചേലേമ്പ്ര: ഇടിമുഴിക്കലിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലെ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇടിമുഴിക്കൽ അങ്ങാടിയിൽ കൊളക്കുത്ത് റോഡിലുള്ള കെട്ടിടത്തിലാണ് മൊബൈൽ ടവർ വരുന്നത്. തിങ്കളാഴ്ച ടവറിെൻറ ഫാബ്രിക്കേഷൻ പ്രവൃത്തികൾ ആരംഭിക്കും എന്ന് മനസ്സിലാക്കിയാണ് റെസിഡൻസ് അസോസിയേഷെൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. നിർമാണവുമായി മുന്നോട്ടുപോവുന്നപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.