എഫ്.ഐ.ടി.യു മേയ്ദിന റാലി ഇന്ന് തിരൂരില്‍

തിരൂര്‍: എഫ്.ഐ.ടി.യു (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ്‌ യൂനിയന്‍) ജില്ല കമ്മിറ്റിയുടെ മേയ്ദിന റാലി ചൊവ്വാഴ്ച തിരൂരില്‍ നടക്കും. വൈകീട്ട് 3.30ന് തിരൂര്‍ റിങ്‌റോഡ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ഹാള്‍ പരിസരത്ത് സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം എഫ്.ഐ.ടി.യു ദേശീയ പ്രസിഡൻറ് സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സര്‍ക്കാർ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി തിരുത്തിയ തൊഴില്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, മോട്ടോര്‍ തൊഴിലാളികളെ സാരമായി ബാധിക്കുന്ന ഇന്ധന വില വര്‍ധന, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന എന്നിവ നിയന്ത്രിക്കുക, മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് തള്ളുക, മുരാരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റാലി. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ട്രഷറര്‍ ഗണേഷ് വടേരി, വൈസ് പ്രസിഡൻറ് അഷ്‌റഫ് വൈലത്തൂര്‍, സംഘാടക സമിതി കണ്‍വീനര്‍ ഇബ്രാഹിംകുട്ടി മംഗലം, വഹാബ് വെട്ടം, കെ.വി. ഹനീഫ തിരൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.