നഗരസഭ ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം -യു.ഡി.എഫ് നിലമ്പൂർ: നഗരസഭ ഭരണസമിതിക്കെതിരെ സി.പി.എം നടത്തുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമെന്ന് യു.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി. മേയ് രണ്ടിന് നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ സദസ്സ് സംഘടിപ്പിക്കും. നഗരസഭ നികുതി വർധനവ് ഉൾപ്പെടെയുള്ള ഉത്തരവുകൾ നടപ്പാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 18 വർഷമായി തുടർച്ചയായി യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയിൽ വികസനകാര്യത്തിൽ രാഷ്ട്രീയ പക്ഷപാതം കാണിച്ചിട്ടില്ല. നിലവിലുള്ള ഭരണസമിതിയും ഫണ്ട് വീതംവെച്ചത് ഒരുപോലെയാണ്. അപ്രഖ്യാപിത ഹർത്താലിനെയും അതിനോടനുബന്ധിച്ച് നടന്ന അക്രമങ്ങളെയും യു.ഡി.എഫ് അനുകൂലിക്കുന്നില്ല. എന്നാൽ, ഇതിെൻറ പേരിൽ യു.ഡി.എഫ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണമെന്നും വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുനിസിപ്പൽ കൺവീനർ അടുക്കത്ത് ഇസ്ഹാഖ്, ചെയർമാൻ പാലോളി മെഹബൂബ്, വി.എ. ലത്തീഫ്, പി.ടി. ചെറിയാൻ, കബീർ മഠത്തിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.